weekly reported 4
3/07/2023 തിങ്കൾ പതിവുപോലെ തന്നെ 9:30 ന് സ്കുളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പ് വെച്ചതിനുശേഷം ഞാൻ പതിവു പരിപാടികൾ കൃത്യമായി തന്നെ ചെയ്തിരുന്നു. പ്രാർത്ഥനയ്ക്ക് ശേഷം ഉള്ള ആദ്യത്തെ പീരീഡ് 8B തുടർന്ന് മൂന്നാമത്തെ പീരീഡ് 9A യ്ക്കും 8A നാലാമത്തെ പിരീഡും ഉണ്ടായിരുന്നു. എട്ടാം ക്ലാസുകളിൽ സമഭാജി എന്ന ഭാഗമായിരുന്നു പഠനവിധേയമാക്കിയിരുന്നത്. കോണുകളുടെ സമഭാജിയും ആയിരുന്നു ഇന്നത്തെ ക്ലാസ്സിലെ പഠന ഭാഗം. എന്നാൽ ഒമ്പതാം ക്ലാസിൽ പുതിയ പാഠമായ സമവാക്യങ്ങൾ എന്ന ഭാഗത്തിലെ ഏതാനും ചില ചോദ്യപ്രവർത്തനങ്ങൾ ആയിരുന്നു. കുട്ടികളുടെ ചർച്ചകളുടെയും കുട്ടികളുടെ നിഗമനങ്ങളുടെയും അടിസ്ഥാനത്തിൽ ആയിരുന്നു ഓരോ പ്രവർത്തനത്തിന്റെയും ഉത്തരത്തിലേക്ക് എത്തിച്ചേർന്നിരുന്നത്. കുട്ടികൾക്ക് സമീപിക്കുന്ന രീതി,ആശയം മനസ്സിലാക്കൽ എന്നിവ നന്നായി മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. ഓരോ പ്രവർത്തനത്തിന്റെയും അവസാനം പ്രവർത്തനത്തിന്റെ പ്രധാന ഭാഗങ്ങൾ ഓർമ്മക്കുറിപ്പുകൾ ആയി തയ്യാറാക്കിക്കുകയും ഒപ്പം ക്ലാസുകളിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ശേഷം ഉച്ചഭക്ഷണ പദ്ധതിയിൽ എന്റെ അംഗത്വം കൃത്യമായി ഉണ്ടായിരുന്നു. ഉച്ച കഴിഞ്ഞുള്ള പീരിയഡുകൾ ഒ...
Comments
Post a Comment