weekly report 2

19/06/2013 തിങ്കൾ അധ്യാപന്ഥരിശീലനത്തിന്റെ 5-)0ദിവസം ദിവസം ഇന്നേദിവസം ചതുർഭുജത്തിന്റെ പരപ്പളവുള്ള ഒരു ത്രികോണം വരയ്ക്കാൻ ആണ് പഠനവിധേയമാക്കിയത്. അതിനായി കുട്ടികളെ ഗ്രൂപ്പായി തരം തിരിച്ചിരിക്കുകയും, കുട്ടികളുടെ ചർച്ചയ്ക്ക്  പ്രാധാന്യം നൽകുകയും ചെയ്തിരുന്നു. കുട്ടികളുടെ നിരന്തര ചർച്ചയെ നന്നായി വീക്ഷിക്കുകയും. ആശയത്തിലേക്ക് എത്തിക്കുന്ന സൂചനകൾ നൽകുകയും ചെയ്യുന്ന രീതിയാണ് ക്ലാസ്സിൽ അവലംബിച്ചത്. ചർച്ചയുടെ  അടിസ്ഥാനത്തിൽ ആശയങ്ങൾ ക്രോഡീകരിച്ചാണ് ഇന്നത്തെ ആശയങ്ങൾ കുട്ടികളിലേക്ക് എത്തിച്ചു നൽകിയത്. ആശയങ്ങൾ കൃത്യമായി എത്തിയോ എന്നറിയാൻ ചോദ്യങ്ങൾ ചോദിക്കുകയും അസൈൻമെന്റ് നൽകുകയും ചെയ്തു.  വായനതിനാൽ ക്ലാസ്സിൽ ചെറിയ പരിപാടികൾ അവലംബിക്കുകയും ചെയ്തു. 20/06/2023 ചൊവ്വ, അധ്യാപക പരിശീലനത്തിന്റെ ഏഴാം ദിവസം. പഞ്ചപൂജ ത്തിന്റെ അടിസ്ഥാന ബഹുഭുജത്തിന്റെയും അതേ പരപ്പളവുള്ള ത്രികോണം വരയ്ക്കൻ കഴിയും എന്ന ആശയം അവതരിപ്പിക്കുകയാണ് ചെയ്തത്. ആശയമടങ്ങിയ ചാർട്ടുകൾ കാണിക്കുകയും. വായ ആശയം കുട്ടികളിൽ നിലനിർത്താൻ ചില പ്രവർത്തനങ്ങൾ ക്ലാസ്സിൽ അനുവർത്തിക്കുകയും ചെയ്തിരുന്നു. 21/06/2023 ബുധൻ. ഇന്ന് യോഗദിനംആയതിനാൽ കുട്ടികൾക്ക് ചെറിയ പരിപാടികൾ നൽകുകയും ചെയ്തു. ഗണിതശാസ്ത്രപീതിയിൽ ഇന്നേ ദിവസം കഴിഞ്ഞ ഭാഗങ്ങളുടെ സംശയ വിപുലീകരണം ആയിരുന്നു. 22 / 06 / 2023 വ്യാഴം. ഇന്നത്തെ ക്ലാസ്സിൽ കുട്ടികൾക്കായി പുതിയ പാഠഭാഗമാണ് അവതരിപ്പിച്ചത്. അതിനായി കുട്ടികളിൽ നിന്നും ഒരാളുടെ സാന്നിധ്യം ഉൾപ്പെടുത്തി ഒരു പ്രവർത്തനം ക്ലാസ്സിൽ അവതരിപ്പിക്കുകയും. അതിന്റെ  പശ്ചാത്തലത്തിൽ  അംശബന്ധം എന്ന ആശയം ഉൾപ്പെടുത്തി, കുട്ടികളെ ഗ്രൂപ്പായി തരം തിരിച്ചി  ഇരുത്തി ചർച്ചകൾ ചെയ്യിപ്പിച്ചും ആശയത്തിലേക്ക് എത്തിച്ചേരാൻ ചില സഹായങ്ങൾ ബോർഡിൽ കാട്ടി കൊടുക്കുകയും ചെയ്തിരുന്നതിനാൽ ആശയത്തിൽ എത്തിപ്പെടാൻ വളരെയധികം ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. ശേഷം ആശയമടങ്ങിയ ചാർട്ട് പ്രദർശിപ്പിച്ച് പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ച് ആശയത്തെ ഉറപ്പുവരുത്തിക്കുന്നു. 23/06/2023വെള്ളിയാഴ്ച,ഇന്ന് വിദ്യാഭ്യാസ ബന്ദ് ആയതിനാൽ ക്ലാസ്സ് ഉണ്ടായിരുന്നില്ല.

Comments

Popular posts from this blog

ഇന്നലത്തെ സ്വപനം