ഇന്നലത്തെ സ്വപനം

ഒരുപാട് നാളത്തെ അദ്ധ്വാനം ഇന്നലെ ഒരൊറ്റ ദിവസം കൊണ്ട് ആടിയുലച്ചു...... സന്തോഷം മാത്രം നിലന്നിരുന്ന കണ്ണുകളിലെ തിളക്കം പെട്ടെന്ന് നിന്ന് പോയത് പോലെ തോന്നി. രാത്രിയും പകലും മഴയും വെയിലും വകവെക്കാതെയുള്ള അദ്ധ്വാനം ഇന്നലത്തെ പകലിനു തിലക് ചാർത്തി. 8 മണിക്ക് തുടങ്ങണം എന്ന ശപതത്തിന് മാറ്റം നൽകിയ വിധി 9.30 യ്ക്ക് കുട്ടികളുടെ അരങ്ങേറ്റത്തിന് സമയം കുറിച്ചത്. നാടനിൽ തുടങ്ങി ന്യൂജൻ വരെയുള്ള തകർപ്പൻ പരിപാടിയിൽ നാടോടി രംഗങ്ങളും ചേർന്നാടിയപ്പോൾ കുശുമ്പിയായ പ്രകൃതി അസൂയ മൂലം മുടക്കം വരുത്തുന്നതിനായി ഇന്ദ്രദേവൻ മേഘ സന്ദേശകനെ ഘടോൽക്കജ  പേമാരിയായി അയച്ചപ്പോളും അതിനെ വക വെക്കാതെ പോടാ പുല്ലേ ഇതൊക്കെ ഞാൻ എത്ര കണ്ടിരിക്കുന്നു എന്ന രീതിയിൽ ന്യൂജൻ താളമയത്തിൽ കുട്ടികൾ ആടിയുല്ലസിച്ചു. നാണം കെട്ട് പോയ പേമാരിയെ തങ്ങൾക്ക് ഒപ്പം വിളിച്ച് ആടി തിമിർത്തു.

Comments