weekly reported 4

3/07/2023 തിങ്കൾ
പതിവുപോലെ തന്നെ  9:30 ന്  സ്കുളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പ് വെച്ചതിനുശേഷം ഞാൻ പതിവു പരിപാടികൾ കൃത്യമായി തന്നെ ചെയ്തിരുന്നു. പ്രാർത്ഥനയ്ക്ക് ശേഷം ഉള്ള ആദ്യത്തെ പീരീഡ് 8B തുടർന്ന് മൂന്നാമത്തെ പീരീഡ് 9A യ്ക്കും 8A നാലാമത്തെ പിരീഡും ഉണ്ടായിരുന്നു. എട്ടാം ക്ലാസുകളിൽ സമഭാജി എന്ന ഭാഗമായിരുന്നു പഠനവിധേയമാക്കിയിരുന്നത്. കോണുകളുടെ സമഭാജിയും ആയിരുന്നു ഇന്നത്തെ ക്ലാസ്സിലെ പഠന ഭാഗം. എന്നാൽ ഒമ്പതാം ക്ലാസിൽ പുതിയ പാഠമായ സമവാക്യങ്ങൾ എന്ന ഭാഗത്തിലെ ഏതാനും ചില ചോദ്യപ്രവർത്തനങ്ങൾ ആയിരുന്നു. കുട്ടികളുടെ ചർച്ചകളുടെയും കുട്ടികളുടെ നിഗമനങ്ങളുടെയും അടിസ്ഥാനത്തിൽ ആയിരുന്നു ഓരോ പ്രവർത്തനത്തിന്റെയും ഉത്തരത്തിലേക്ക് എത്തിച്ചേർന്നിരുന്നത്. കുട്ടികൾക്ക് സമീപിക്കുന്ന രീതി,ആശയം മനസ്സിലാക്കൽ എന്നിവ നന്നായി മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. ഓരോ പ്രവർത്തനത്തിന്റെയും അവസാനം പ്രവർത്തനത്തിന്റെ പ്രധാന ഭാഗങ്ങൾ ഓർമ്മക്കുറിപ്പുകൾ ആയി തയ്യാറാക്കിക്കുകയും ഒപ്പം ക്ലാസുകളിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ശേഷം ഉച്ചഭക്ഷണ പദ്ധതിയിൽ എന്റെ അംഗത്വം കൃത്യമായി ഉണ്ടായിരുന്നു. ഉച്ച കഴിഞ്ഞുള്ള പീരിയഡുകൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ അവസാന രണ്ട് പീരീഡുകൾ ഒൻപതാം ക്ലാസിൽ കയറിവന്നു. കാലാവസ്ഥ വളരെ മോശമായതിനാലും സ്കൂളിലെ പ്രഥമ അധ്യാപിക നിർദ്ദേശപ്രകാരം ഒരു പീരീഡ് മുൻപേ വിടുകയും ചെയ്തിരുന്നു.

4/07/2023 ചൊവ്വ
 ഇന്നേദിവസം കനത്ത മഴയെ തുടർന്ന് ജില്ലാ കളക്ടറാവുന്ന പ്രഖ്യാപിച്ച ക്ലാസ് ഉണ്ടായിരുന്നില്ല.

5/07/2023 ബുധൻ 
പതിവുപോലെ തന്നെ കൃത്യസമയത്ത് എത്തിച്ചേരാൻ ഞാൻ ശ്രമിച്ചിരുന്നു. എന്നാൽ മഴയുടെ കാഠിന്യം വളരെ കൂടുതലായതിനാൽ അല്പം താമസിച്ചാണ് സ്കൂളിൽ എത്തിച്ചേരാൻ സാധിച്ചത്. പ്രാർത്ഥനയ്ക്ക് ശേഷം ആദ്യത്തെ ക്ലാസ് 8A രണ്ടാം പിരീഡിൽ 8B അവസാനത്തെ പിരീഡിൽ 9A ആയിരുന്നു ഇന്നത്തെ ക്ലാസുകൾ. എട്ടാം ക്ലാസുകളിൽ ലംബ സമഭാജിയുമായി ബന്ധപ്പെടുന്ന പ്രവർത്തനങ്ങളുടെ സാധൂകരണമായിരുന്നു ഇന്ന്. എന്നാൽ ഒമ്പതാം ക്ലാസിൽ പാഠഭാഗത്തെ ബന്ധപ്പെടുത്തുന്ന എന്നാൽ അല്പം പ്രയാസകരവും ജീവൻ സാഹചര്യമായി ബന്ധപ്പെടാൻ തരത്തിലുള്ള പ്രവർത്തനങ്ങൾ ആയിരുന്നു ഇന്ന് ക്ലാസ്സിൽ അവലംബിച്ചത്. ഉച്ചഭക്ഷണ പദ്ധതിയിൽ എന്റെ അംഗത്വം ഉണ്ടായിരുന്നു. എന്നാൽ കാലാവസ്ഥ വളരെ മോശമായതിനാൽ പ്രധാന അധ്യാപികയുടെ നിർദ്ദേശപ്രകാരം അനുസരിച്ച് കുട്ടികളെ അല്പം മുമ്പ് തന്നെ വിടുകയും ചെയ്തു.

6/07/2023 വ്യാഴം
ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം അനുസരിച്ച് കനത്ത മഴയെ തുടർന്ന് ഇന്ന് ക്ലാസ് ഉണ്ടായിരുന്നില്ല.

7/07/2023 വെള്ളി
കൃത്യസമയത്ത് എത്തിച്ചേരാൻ സാധിച്ചു എങ്കിലും മഴ അതികഠിനമായിരുന്നു. ഇന്നേദിവസം രണ്ടാം പിരീഡിൽ 8 B ക്കും നാലാം പീരീഡിൽ 9A ക്കും അഞ്ചാം പീരീഡിൽ 8B ക്കും ആയിരുന്നു ക്ലാസുകൾ. സമവാക്യങ്ങൾ എന്ന പാഠഭാഗത്തിലെ പുതിയ ഭാഗമായ രണ്ട് സമവാക്യങ്ങൾ എന്ന പാഠം എന്ന ഭാഗംആരംഭിച്ചു. അതിനായി കുട്ടികളെ ഗ്രൂപ്പുകളെ തരംതിരിച്ചിരുത്തുകയും പാഠഭാഗത്തെ ബന്ധപ്പെടുത്തുന്ന ഒരു കഥ ക്ലാസ്സിൽ അവലംബിക്കു കയും ചെയ്തു. പാഠഭാഗത്തെ പരിചയപ്പെടുത്തിയിരുന്നത് സാങ്കേതിക കഥാപാത്രങ്ങളെ ഉൾപ്പെടുത്തി. അപ്പുവും അപ്പുവിന്റെ അമ്മയും കടയിൽ പോകുന്ന സാഹചര്യ സന്ദർഭം ആയിരുന്നു ഇന്ന് പാഠഭാഗത്തെ പരിചയപ്പെടുത്താനായി ഉപയോഗിച്ചത്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കുന്നതായിരുന്നു ഇന്നത്തെ പ്രധാന ചർച്ച. പലതരത്തിലുള്ള സാധനങ്ങൾക്ക് വില അറിയാതെ വന്നാൽ ഒരു സമയം തന്നെ ഒന്നിലധികം ചരങ്ങൾ ഉപയോഗിക്കാം ആ ചരങ്ങളുടെ വില എങ്ങനെ കണ്ടെത്താം എന്നുള്ളതായിരുന്നു ഇന്നത്തെ ക്ലാസ്സിലെ അവതരണം. കുട്ടികളുടെ ചർച്ചയും കുട്ടികളുടെ വിലയിരുത്തരും നിഗമന നിഗമനങ്ങളുടെ അടിസ്ഥാനത്തിലും ആയിരുന്നു ഇന്നത്തെ ക്ലാസ് മുന്നോട്ടു പോയത്. അതുമായി ബന്ധപ്പെടുന്ന ഒരു പ്രവർത്തനം കൊടുക്കുകയും കുട്ടികൾക്ക് ഇന്നത്തെ ആശയം നന്നായി എത്തിച്ചേർന്നു എന്ന് വിലയിരുത്തുകയും ചെയ്തു. ഇന്നത്തെ ഉച്ചഭക്ഷണ പദ്ധതി എന്റെ അംഗത്വം ഉണ്ടായിരുന്നു.എന്നാൽ മഴയുടെ കാർഡിന് ഉള്ളതിനാൽ പ്രഥമ അധ്യാപിക ഉച്ച കഴിഞ്ഞുള്ള പേരിൽ ഒരു മണിക്കൂർ മുമ്പ് വിടുകയും ചെയ്തു

Comments

Popular posts from this blog

ഇന്നലത്തെ സ്വപനം