weekly റിപ്പോർട്ട്‌ 1

 12/06/2023 തിങ്കൾ അധ്യാപന പരിശീലന കാലഘട്ടത്തിലെ രണ്ടാം ഘട്ട പരിശീലനം. അതിനായി എനിക്ക് ലഭിച്ച ഗവണമെന്റ് വി.എച്ച് എസ്സ് ചുനക്കര സ്കൂളിലാണ്. ആസ്കൂളിലെ ഗണിത വിഭാഗം അധ്യാപിക സുമ ടീചർ ആയിരുന്നു. സ്കൂൾ സമയം 10.00 മണി മുതലാണ്. 9:50 ന് ആദ്യ ബെല്ലും, 9:55 ന് രണ്ടാംബെല്ലും അടിക്കുന്നു. പ്രധമ അധ്യാപികയെ രജിസ്‌റ്റർ സാക്ഷ്യപ്പെടുത്തി ഗണിത വിഭാഗം അധ്യാപികയിൽ നിന്നും പഠിപ്പിക്കേണ്ട ഭാഗവും പിരീഡ് സമയവും വാങ്ങി ക്ലാസ്സിലേക്ക് മടങ്ങി. എനിക്ക് ലഭിച്ചത് lX A ആയിരുന്നു. ആദ്യദിവസമായതിനാൽ പാഠഭാഗത്തിന്റെ ചെറു വിവരണവും പരിചയപ്പെടലും ആയിരുന്നു.
ശേഷം 1:00 മണിക്ക് തന്നെ ഉപഭക്ഷണത്തിനുള്ള ബെല്ല് അടിക്കും. ഉച്ചഭക്ഷണ പദ്ധതിയിൽ ഏർപ്പെട്ടിരുന്നു. വൈകുന്നേരം 4.00 മണിയോടെ സ്കൂൾ പിരിയുകയും ചെയ്തു.അടുത്ത ദിവസമായ 13/06/2013, ചൊവ്വ പതിവുപോലെ തന്നെ സമയത്ത് സ്കൂളിൽ എത്തിചേർന്നു. അന്നേ ദിവസം പരപ്പളവ് എന്ന പാഠഭാഗത്തിലേക്ക് കയറി. തുടരുള്ള ദിവസങ്ങളിൽ LP അനുസരിച്ച്‌ മുന്നോട്ട് പോയിരുന്നു. ഓരോ ദിവസവും ക്ലാസ്സിൽ കയറിയതിൽ ശേഷം സാധാരണചെയ്യുന്നപ്രവർത്തനങ്ങൾ കൃത്യമായി ചെയ്തിരുന്നു. അൽപ സമയം കട്ടിളെടെ മുന്നറിവ് പരിശോധിക്കുകയും തുടന്ന് 6 പേർ വീതം അടങ്ങുന്ന 4 ഗ്രൂപ്പുകളായി കുട്ടികളെ തരം തിരിച്ച് ഇരുത്തിയിരുന്നു.ഓരോ പ്രവർത്തനങ്ങളും കുട്ടികളുടെ ആശയങ്ങൾക്ക് പ്രാധാന്യം നൽകിയിരുന്നു. അതിനായി കൃത്യമായി കുട്ടികൾക്ക് ചർച്ച ചെയ്യാനുള്ള സമയം നൽകിയിരുന്നു. ചർച്ചയിൽ നിന്നും ലഭിക്കുന്ന ആശയങ്ങളുടെ അടിസ്ഥാനത്തിൽ നിന്നും അന്നത്തെ ക്ലാസ്സിലെ ആശയത്തെ അവതരിപ്പിക്കുകയും ചെയ്തു.
തുടർന്ന് അസൈന്മെന്ററുകളും ചില ചോദ്യോത്തര പരിപാടികൾ ക്ലാസ്സിൽ അലംബിക്കുകയും ചെയ്തിരുന്നു.ക കുട്ടികളുടെ താൽപ്പര്യം വളർത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ക്ലാസ് മുറിയിൽ അവലംബിച്ചത്.

Comments

Popular posts from this blog

ഇന്നലത്തെ സ്വപനം