School Based Activity

30-01-2023 തിങ്കൾ

അധ്യാപന പരിശീലനത്തിന്റെ നാളുകളിൽ അധ്യാപക വിദ്യാർത്ഥികൾ സ്കൂളുകളിൽ നടത്തപ്പെടേണ്ടതാണ് School Based Activity. അധ്യാപന പരിശീലനത്തിന്റെ 35-ാംദിവസമാണ് ഞങ്ങൾ ഈ പരിപാടി സ്കൂളിൽ  നടത്തിയത്. അതിനായി  ഞങ്ങൾ 10 അധ്യാപകരും 9 B ക്ലാസ്സിലെ കുട്ടികളേയാണ് തിരഞ്ഞെടുത്തത്. ഉച്ചകഴിഞ്ഞുള്ള പിരീഡ് ഞങ്ങൾ ചോദിച്ചു വാങ്ങി. ശേഷം 9B യിൽ ചെന്നപ്പോൾ തന്നെ ഓരോ അധ്യാപകർക്കും കൃത്യമായ ചുമതലകൾ നൽകി. ഉച്ച കഴിഞ്ഞുള്ള  ആദ്യത്തെ പിരീഡ് തുടങ്ങുന്നത്  1:45 pm ന് ആണ്. പ്രധമ അധ്യാപകൻ  ( HM ) ഈ പരിപാടിയെ ഉദ്ഘാടനം ചെയ്തു. തുടർന്ന്  പ്രധമ അധ്യാപകൻ തന്നെ പ്രോജക്ടറിൽ logo  പ്രദർശിക്കുകയും ചെയ്തു " ABILITA".

കുട്ടികളുടെ കഴിവുകൾ എത്രത്തോളം ഉണ്ട് എന്നറിയാനുള്ള  പരിപാടിയും കൂടി ആയിരുന്നു ഇത്. പരിപാടിയെ പരിപോഷിപ്പിക്കാനുള്ള ഇടപെടലുകളും  നടപടിക്രമങ്ങളും നടത്തിയത് മലയാള വിഭാഗം അധ്യാപക വിദ്യാർത്ഥിനിയായ രാധിക ടീച്ചർ ആയിരുന്നു.
കൃത്യമായ ഇടവേളകളിൽ സ്ലൈഡ്  പ്രദർശനം നടത്തിയിരുന്നത് ജീവശാസ്ത്ര വിഭാഗം അധ്യാപക വിദ്യാർത്ഥിനികളായ അനഘ ടീച്ചറും രമ്യ ടീച്ചറും ആയിരുന്നു. ഓരോ ഘട്ടങ്ങളും പരിചയപ്പെടുത്തിയത് ഭൗതിക ശാസ്ത്ര വിഭാഗത്തിലെ അധ്യാപകരമായ അഭിമന്യൂ സാറും അഞ്ചു ടീച്ചറും ആയിരുന്നു. ഓരോ  പ്രവർത്തനങ്ങൾ ചെയ്യുന്നതിനായി കുട്ടികളെ സജ്ജമായി പങ്കെടുപ്പിച്ചത് മലയാളം വിഭാഗം അധ്യാപക വിദ്യാർത്ഥിനികളായ ദേവിക ടീച്ചറും നവ്യ ടീച്ചറും ആയിരുന്നു. ക്ലാസ്സ് നിയത്രിക്കുന്നതിനായി സോഷ്യൽ സയൻസ് വിഭാഗം അധ്യാപക വിദ്യാർത്ഥിയായ അതുൽ സാറും ഗണിതശാസ്ത്ര വിഭാഗം ഞാനും അഞ്ചു ടീച്ചറും കൂടി ആയിരുന്നു.

 ഈ പരിപാടിയിൽ പ്രധാനമായും 3 തലങ്ങൾ ഉണ്ടായിരുന്നു.
1.Inter Personal Skill
         > താൻ ആരാണെന്നു തനിക്കറിയില്ലങ്കിൽ താൽ എന്നോട് യേ
ചോദിക്ക് താൻ ആരാണെന്ന്! തനിക്ക് ഞാൻ പറഞ്ഞു തരാം താൻ ആരാണെന്നും ഞാൻ ആരാണെന്നും.
        > നീ ശൂപ്പറാടാ
2.Creative Skill
        >വസുമതിക്ക് ഒരു പ്രേമലേഖനം   
        > ചെലോൽത് ശെരിയാകും ചെലോൽത് ശെരിയാകുല്ല
3.Communication Skill
        >താൻ എന്ത് തേങ്ങയാടോ ഈ പറയുന്നേ?     
        > ഇതുവരെ ശെരിയാണോ കിട്ടുണ്ണിയേട്ടാ?
       
      ആദ്യത്തെ ഘട്ടത്തിൽ പരസ്പരം അറിയുവാനും മറ്റുള്ളവരെ തിരിച്ചറിയാനുമുള്ള ഒരാളിന്റെ കഴിവിനേയാണ് പ്രതിപാദിക്കുന്നത്. എന്നാൽ വ്യക്തികളുടെ ക്രീയാത്മകമായ 
 ശ്രഷ്ടിയാണ് അടുത്ത ഘട്ടത്തിൽ പ്രതിപാദിക്കുന്നത്. അവസാന ഘട്ടത്തിൽ ആശങ്ങൾ
കൈമാറ്റം ചെയ്യാനുള്ള കഴിവിനേയാണ്. ആദ്യ ഘട്ടത്തിൽ കുട്ടികൾ അൽപം വിസമ്മതം കാണിച്ചു വെങ്കിലും പിന്നീട് താൽപര്യ മനോഭാവത്തോടെ വന്നു. ഓരോ ഘട്ടത്തിലും കുട്ടികളുടെ പ്രകടനം മറ്റുള്ളവരിൽ താൽപര്യം വർദ്ധിക്കുകയാണ് ചെയ്ത്. തുടർന്ന് പരിപാടിയുടെ അവസാനം ഞാൻ ക്രോഡീരിച്ചു സംസാരിച്ചു ശേഷം കുട്ടികളുടെ അഭിപ്രായങ്ങൾ വാങ്ങി ചില ചിത്രങ്ങൾ എടുത്ത് ഞങ്ങൾ ക്ലാസ്സിനോട് വിട പറഞ്ഞു.

Comments

Popular posts from this blog

ഇന്നലത്തെ സ്വപനം