School Based Activity
30-01-2023 തിങ്കൾ അധ്യാപന പരിശീലനത്തിന്റെ നാളുകളിൽ അധ്യാപക വിദ്യാർത്ഥികൾ സ്കൂളുകളിൽ നടത്തപ്പെടേണ്ടതാണ് School Based Activity. അധ്യാപന പരിശീലനത്തിന്റെ 35-ാംദിവസമാണ് ഞങ്ങൾ ഈ പരിപാടി സ്കൂളിൽ നടത്തിയത്. അതിനായി ഞങ്ങൾ 10 അധ്യാപകരും 9 B ക്ലാസ്സിലെ കുട്ടികളേയാണ് തിരഞ്ഞെടുത്തത്. ഉച്ചകഴിഞ്ഞുള്ള പിരീഡ് ഞങ്ങൾ ചോദിച്ചു വാങ്ങി. ശേഷം 9B യിൽ ചെന്നപ്പോൾ തന്നെ ഓരോ അധ്യാപകർക്കും കൃത്യമായ ചുമതലകൾ നൽകി. ഉച്ച കഴിഞ്ഞുള്ള ആദ്യത്തെ പിരീഡ് തുടങ്ങുന്നത് 1:45 pm ന് ആണ്. പ്രധമ അധ്യാപകൻ ( HM ) ഈ പരിപാടിയെ ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രധമ അധ്യാപകൻ തന്നെ പ്രോജക്ടറിൽ logo പ്രദർശിക്കുകയും ചെയ്തു " ABILITA". കുട്ടികളുടെ കഴിവുകൾ എത്രത്തോളം ഉണ്ട് എന്നറിയാനുള്ള പരിപാടിയും കൂടി ആയിരുന്നു ഇത്. പരിപാടിയെ പരിപോഷിപ്പിക്കാനുള്ള ഇടപെടലുകളും നടപടിക്രമങ്ങളും നടത്തിയത് മലയാള വിഭാഗം അധ്യാപക വിദ്യാർത്ഥിനിയായ രാധിക ടീച്ചർ ആയിരുന്നു. കൃത്യമായ ഇടവേളകളിൽ സ്ലൈഡ് പ്രദർശനം നടത്തിയിരുന്നത് ജീവശാസ്ത്ര വിഭാഗം അധ്യാപക വിദ്യാർത്ഥിനികളായ അനഘ ടീച്ചറും രമ്യ ടീച്ചറും ആയിരുന്നു. ഓരോ ഘട്ടങ്ങളും പരിചയപ്പെടുത്തിയത് ഭൗതിക ശാസ്ത്ര വിഭാഗ