weekly report 4
03-01-2023 ചൊവ്വ
അധ്യാപന പരിശീലനത്തിന്റെ 15-)0 ദിവസമാണ്. ക്രിസ്മസ് അവധിക്കാലം കഴിഞ്ഞുള്ള ദിവസം. പുവർഷത്തിന്റെ ആദ്യ ദിവസം. പതിവ് പോലെ തന്നെ 9:45 ന് തന്നെ സ്കൂളിൽ വന്നു ചേർന്നു.അന്നേദിവസം ഗണിത ശാസ്ത്രത്തിന്റെ പീരീട് അഞ്ചാമതായിരുന്നു. ക്ലാസ്സിൽ കയറി ചെന്ന് കുട്ടികൾക്ക് ആശംസകൾ നൽകിയതിന് ശേഷം gift കൾ പരസ്പരം കൈമാറി ശേഷം കുട്ടികളെ 4 ഗ്രൂപ്പുകളായി തിരിച്ചു ഓരോ ഗ്രൂപ്പിനും പേരും ലീഡറിനെ തിരഞ്ഞെടുക്കുകയും ചെയ്തു. അന്ന് കുട്ടികൾക്ക് 10-)0 പാഠഭാഗമാണ് പഠിപ്പിക്കുന്നതിനായി തിരഞ്ഞെടുത്തത്. പാഠഭാഗത്തിന്റെ പേര് രെഖീയസംഖ്യകൾ. തുടർന്ന് രെഖീയസംഖ്യകൾ എന്താണ് എന്നും സംഖ്യാരേഖ വരക്കുന്നതും സംഖ്യരേഖയിൽ നിന്നും രണ്ടു ബിന്ദുക്കൾ തമ്മിലുള്ള അകലം കണ്ടത്തുന്ന രീതിയും കുട്ടികൾക്ക് പഠിപ്പിച്ചു നൽകി ശേഷം അതുമായി ബന്ധമുള്ള 4 പ്രവർത്തങ്ങൾ ഓരോ ഗ്രൂപ്പിനും നൽകി ചർച്ചകൾക്ക് വിദായമാക്കി പാഠ ഭാഗത്തിന്റെ സാരാംശം കുട്ടികളിൽ എത്തിച്ചു. അൽപം മാറ്റങ്ങൾ വരുത്തേണ്ടത് സമയക്രമം ആണ്, അതുപോലെ തന്നെ blackboard skill കുറച്ചും കൂടി മെച്ചപ്പെടുത്തണം ഈ കാര്യങ്ങൾ മാനിച്ചു കൊണ്ട് അടുത്ത ക്ലാസുകൾ നന്നായി തന്നെ എടുക്കണം എന്ന രീതിയിൽ ആ ദിവസത്തെ ക്ലാസ്സിനോട് വിട പറഞ്ഞത്.
04-01-2023 ബുധൻ
അധ്യാപന പരിശീലനത്തിന്റെ 16-)0 ദിവസമാണ്. പതിവ് പോലെ തന്നെ 9:45 ന് തന്നെ സ്കൂളിൽ വന്നു ചേർന്നു. അന്നേ ദിവസം ഗണിത ശാസ്ത്രത്തിന്റെ പീരീട് അഞ്ചാമതായിരുന്നു. ക്ലാസ്സിൽ ചെന്നു കഴിഞ്ഞു സാധാരണ ക്ലാസ്സ് റൂം പ്രവർത്തങ്ങൾക്ക് ശേഷം കുട്ടികളുടെ കഴിഞ്ഞ ക്ലാസ്സിലെ മുന്നറിവ് പരിശോതിച്ചു. തുടർന്ന് അന്നേ ദിവസം കുട്ടികൾക്ക് പഠിക്കേണ്ട ഭാഗം ഒന്ന് ഓർമ്മപ്പെടുത്തി. ആദ്യമായി തന്നെ ഓരോ ഗ്രൂപ്പിനും പ്രവർത്തന കർഡുകൾ നൽകി. ശേഷം ഓരോ ഗ്രൂപ്പിന്റെയും പ്രവർത്തങ്ങൾ നന്നായി പരിശോധന വിധയമാക്കിയതിനു ശേഷം അന്നത്തെ ഭാഗത്തേക്ക് കടന്നു. ചോദ്യം അടങ്ങിയ ചാർട്ട് കുട്ടികളെ കാണിച്ചു എന്നിട്ട് അതു വായിപ്പിക്കുന്നു. ചെയ്യുന്ന രീതി എങ്ങനെ എന്ന് വിശദമാക്കി നൽകി ശേഷം അതുമായി ബന്ധമുള്ള കാര്യങ്ങൾ സൂചകങ്ങൾ എന്ന പേരിൽ ബുക്കിൽ എഴുതിപ്പിച്ചു. ക്ലാസ്സ് കഴിയും മുൻപ് അന്നേ ദിവസം പഠന വിടയമാക്കിയ കാര്യങ്ങൾ ഉൾക്കൊള്ളുന്ന ചോദ്യങ്ങൾ assignment ആയി നൽകി. ഇന്നും ചില പോർഴ്മകൾ ഉണ്ടായിട്ടുണ്ട്, സമയക്രമം പാലിക്കാൻ കഴിയാതെ വരുന്നു. അതു അടുത്ത ക്ലാസ്സുകളിൽ അതുകൂടി പരിഗണന നൽകി ക്ലാസ്സ് കൃത്യമായി തന്നെ എടുത്ത് തീർക്കുന്നതാണ്.
05-01-2023 വ്യാഴം
അധ്യാപന പരിശീലനത്തിന്റെ 17-)0 ദിവസമാണ്. പതിവ് പോലെ തന്നെ 9:45 ന് തന്നെ സ്കൂളിൽ വന്നു ചേർന്നു. അന്നേ ദിവസം ഗണിത ശാസ്ത്രത്തിന്റെ പീരീട് അഞ്ചാമതായിരുന്നു. അന്നേ ദിവസത്തെ ഓൺ ഡേ ക്ലാസ്സ് ലീഡർ നോട്ട് ബുക്ക്കളുമായി എന്റെ മേശയുടെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു. സാധാരണ ക്ലാസ്സ് റൂം പ്രവർത്തങ്ങൾക്ക് ശേഷം കുട്ടികളെ ഗ്രൂപ്പ് ആയി തിരിച്ചിരുത്തി മുന്നറിവ് പരിശോധിച്ചു. അന്നേ ദിവസം അകല സമവാക്യം ആണ് പഠിക്കേണ്ടത് പ്രവർത്തങ്ങളുടേയും ചർച്ചകളുടേയും അടിസ്ഥാനത്തിൽ നിഗമനത്തിൽ എത്തിച്ചേർന്നു അകലം എല്ലായിപ്പോഴും ഒരു അധിസംഖ്യ ആണെന്ന്. അകലം സംഖ്യകൾ തമ്മിലുള്ള വ്യത്യാസം ആണ്. ആ വ്യത്യാസം എല്ലായിപ്പോഴും അധി സംഖ്യ ആണ് ആയതിനാൽ അകല സമവാക്യം എന്നത്
അകലം = വലിയ സംഖ്യ - ചെറിയ സംഖ്യ
എന്ന രീതിയിൽ എത്തിച്ചേർന്നു. ശേഷം ആശയം അടങ്ങുന്ന ചാർട്ട് പ്രതർശിപ്പിക്കുകയും ചെയ്തു. അതുമായി ബന്ധപ്പെട്ട അസ്സൈൻമെന്റ് നൽകുകയും ചെയ്തു.
06-01-2023 വെള്ളി
അധ്യാപന പരിശീലനത്തിന്റെ 18-)0 ദിവസമാണ്. പതിവ് പോലെ തന്നെ 9:45 ന് തന്നെ സ്കൂളിൽ വന്നു ചേർന്നു. അന്നേ ദിവസം ഗണിത ശാസ്ത്രത്തിന്റെ പീരീട് അഞ്ചാമതായിരുന്നു. അന്നേ ദിവസത്തെ ഓൺ ഡേ ക്ലാസ്സ് ലീഡർ നോട്ട് ബുക്ക്കളുമായി എന്റെ മേശയുടെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു. സാധാരണ ക്ലാസ്സ് റൂം പ്രവർത്തങ്ങൾക്ക് ശേഷം കുട്ടികളെ ഗ്രൂപ്പ് ആയി തിരിച്ചിരുത്തി മുന്നറിവ് പരിശോധിച്ചു.
കുട്ടികൾക്ക് മനസിലാകുന്ന രീതിയിലുള്ള പഠന സംബ്രദായമാണ് ഞാൻ സ്വീകരിച്ചത്.
മുന്നറിവിന്റെ അടിസ്ഥാനത്തിൽ സംഖ്യാരേഖ വരച്ച് മധ്യ ബിന്ദു കണ്ടത്താനുള്ള രീതിയാണ് ക്ലാസ്സിൽ അവതരിപ്പിച്ചത്. സംഖ്യാ രേഖയിൽ ആദ്യം മധ്യ ബിന്ദു കണ്ടത്തുന്നത് അത്ര എളുപ്പമല്ലായിരുന്നു. പിന്നീട് കുട്ടികളുടേതായ രീതിയിൽ നിന്ന് കുട്ടികളുടെ അടുത്ത് ചെന്ന് പറഞ്ഞു നൽകിയപ്പോൾ എല്ലാവർക്കും എളുപ്പമായി തോന്നി. ശേഷം പ്രവർത്തങ്ങൾ ചെയ്യിപ്പിക്കുകയും ചെയ്തു. സംഖ്യാ രേഖയിൽ വരക്കുന്നതിനാൽ കുട്ടികൾക്ക് വളരെ എളുപ്പമായി തന്നെ നിന്നു. മധ്യ ബിന്ദു കണ്ടത്താനുള്ള സമവാക്യം കൂടി ഒന്ന് ഓർമ്മപ്പെടിയതിനു ശേഷം ക്ലാസ്സിനോട് വിട പറഞ്ഞു.
07-01-2023 ശനി
അധ്യാപന പരിശീലനത്തിന്റെ 19-)0 ദിവസമാണ്. പതിവ് പോലെ തന്നെ 9:45 ന് തന്നെ സ്കൂളിൽ വന്നു ചേർന്നു. അന്നേ ദിവസം ഗണിത ശാസ്ത്രത്തിന്റെ പീരീട് അഞ്ചാമതായിരുന്നു. അന്നേ ദിവസത്തെ ഓൺ ഡേ ക്ലാസ്സ് ലീഡർ നോട്ട് ബുക്ക്കളുമായി എന്റെ മേശയുടെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു. സാധാരണ ക്ലാസ്സ് റൂം പ്രവർത്തങ്ങൾക്ക് ശേഷം കുട്ടികളെ ഗ്രൂപ്പ് ആയി തിരിച്ചിരുത്തി മുന്നറിവ് പരിശോധിച്ചു.
കുട്ടികൾക്ക് മനസിലാകുന്ന രീതിയിലുള്ള പഠന സംബ്രദായമാണ് ഞാൻ സ്വീകരിച്ചത്.
കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിൽ മധ്യബിന്ദു കണ്ടത്തുന്ന
സമവാക്യം കുട്ടിക്ക് പ്രവർത്തനം മുഖേന കാട്ടിക്കൊടുത്തു. ശേഷം ആശയം അടങ്ങുന്ന ചാർട്ട് കുട്ടികളെ കാണിച്ചു. ഓരോ കുട്ടികളെ കൊണ്ട് വായിപ്പിക്കുകയും പറയിപ്പിക്കുകയും ചെയ്തു. തുടർന്ന് മധ്യബിന്ദു സമവാക്യം ഉപയോഗിച്ചുള്ള ചോദ്യങ്ങൾ ചെയ്യിപ്പിക്കുകയും ഇടവേളകളിൽ മുന്നറിവുകൾ പരിശോധിക്കുകയും അവയുമായുള്ള ബന്ധം കണ്ടത്തിക്കാൻ കുട്ടികൾക്ക് പ്രചോദനം നൽകുകയും ചെയ്തു. സമയം ക്രമം ഒരുവിധം
Comments
Post a Comment