Posts

Showing posts from December, 2022

weekly report 3

Image
19-12-2022 തിങ്കളാഴ്ച  അധ്യാപന പരിശീലനത്തിന്റെ പത്താം ദിവസമാണ്. പതിവ് പോലെ തന്നെ 9:45 ന് തന്നെ സ്കൂളിൽ വന്നു. രജിസ്റ്റർ ഒപ്പിട്ട് എന്റെ മേശയുടെ ഭാഗത്തേക്ക്‌ ചെന്നിരുന്നു.അന്നേ ദിവസം ഉച്ചക്കുള്ള പരീക്ഷ ഡ്യൂട്ടി മാത്രമാണ് എനിക്ക് ലഭിച്ചത്.1:30 തന്നെ ക്ലാസ്സിൽ കയറി, കുട്ടിക്ക് കൃത്യമായ നിർദ്ദേശം നൽകി,ചോദ്യപേപ്പർ നൽകി 15 മിനിട്ടുകൾ എല്ലാ ചോദ്യങ്ങളും വായിക്കാനുള്ളതാണെന്നും ശേഷം എഴുതാവു എന്ന് ഓർമ്മപ്പെടുത്തുകയും ഉണ്ടായി . ശേഷം 3:10 ന് തന്നെ പേപ്പർ തുന്നാനുള്ള നൂൽ നൽകി കെട്ടിപ്പിച്ചതിനു ശേഷം 3:15 തന്നെ പേപ്പർ വാങ്ങി ക്ലാസ്സിനോട് വിടപറഞ്ഞു. 20-12-2022 ചൊവ്വാഴ്ച അധ്യാപന പരിശീലനത്തിന്റെ പതിനൊന്നാം ദിവസമാണ്. പതിവ് പോലെ തന്നെ 9:45 ന് തന്നെ സ്കൂളിൽ വന്നു. രജിസ്റ്റർ ഒപ്പിട്ട് എന്റെ മേശയുടെ ഭാഗത്തേക്ക്‌ ചെന്നിരുന്നു.അന്നേ ദിവസം ഉച്ചക്കുള്ള പരീക്ഷ ഡ്യൂട്ടി മാത്രമാണ് എനിക്ക് ലഭിച്ചത്.1:30 തന്നെ ക്ലാസ്സിൽ കയറി, കുട്ടിക്ക് കൃത്യമായ നിർദ്ദേശം നൽകി,ചോദ്യപേപ്പർ നൽകി 15 മിനിട്ടുകൾ എല്ലാ ചോദ്യങ്ങളും വായിക്കാനുള്ളതാണെന്നും ശേഷം എഴുതാവു എന്ന് ഓർമ്മപ്പെടുത്തുകയും ഉണ്ടായി . ശേഷം 3:10 ന് തന്നെ പേപ്പർ തുന്നാനുള്ള ന

weekly report 2

12-12-2022 തിങ്കളാഴ്ച അധ്യാപക വിദ്യാർത്ഥിയായ എന്റെ അധ്യാപക പരിശീലത്തിന്റെ അഞ്ചാം ദിവസം.ചെറിയനാട് എസ് വി എച്ച് എസി ലേക്ക് എത്തിയചേർന്നത് 9:45 നാണ് .സ്കൂളിൽ എത്തിയപ്പോൾ അന്നേ ദിവസം അഭിമുഖീകരിച്ചത് സ്കൂൾ അസംബ്ലി ആയിരുന്നു. സ്കൂളിന്റെ പ്രവർത്തന സമയം തുടങ്ങുന്നത് 9:45നാണ്. പ്രഥമ അധ്യാപകൻ സ്കൂളിലെ എല്ലാ നിയമാവലികളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ബോധവൽക്കരണ ക്ലാസ്സ് നൽകുകയുണ്ടായി. ശേഷം അവരവർക്ക് അനുവദിച്ചിട്ടുള്ള ക്ലാസ്സുകളിലേക്ക് ഞങ്ങൾ പോയി. എന്റെ അന്നത്തെ ഗണിതശാസ്ത്രം ക്ലാസ്സ്‌ നടന്നത് അഞ്ചാം പീരിയഡ് ആയിരുന്നു.സാധരണ ക്ലാസ്സ് പ്രവത്തങ്ങൾക്ക് ശേഷം കുട്ടികളുടെ മുന്നറിവ് പരിശോദിക്കുകയും ചെയ്തു. അന്ന് വൃത്തങ്ങളും അളവുകളും എന്ന പാഠഭാഗമായി ബന്ധപ്പെട്ട വൃത്താംശം എന്ന ഭാഗത്തിലെ ചാപനീളം,വൃത്താംശത്തിന്റെ പരപ്പളവ് എന്നിവയുമായി ബന്ധപ്പെട്ട ഒരു പ്രശ്നം ആണ് ക്ലാസ്സിൽ ആവാതിരിപ്പിച്ചത് . ശേഷം അതുമായി ബന്ധമുള്ള മറ്റൊരു പ്രശ്നം കൂടി കുട്ടികളെ ചെയ്യിപ്പിച്ചു. ഒരിക്കൽ കൂടി കുട്ടികളുടെ മുന്നറിവ് പരിശോധന വിദായമാക്കിയതിന് ശേഷം ക്ലാസ്സ്‌ മുറിയോട് വിടപറഞ്ഞു.  13- 12- 2022 ചൊവ്വാഴ്ച  അധ്യാപന പരിശീലനത്തിന്റെ ആറാം ദ

weekly report 1

5/12/2022 തിങ്കളാഴ്ച  ഇന്ന് ആദ്യമായിട്ടാണ് അധ്യാപക വിദ്യാർത്ഥിയായ ഞാൻ അധ്യാപക പരിശീലത്തിനായി ചെറിയനാട് എസ് വി എച്ച് എസി ലേക്ക് എത്തിയത്.സ്കൂളിൽ എത്തിയ ഞങ്ങൾ ഞങ്ങൾ ആദ്യമായി അഭിമുഖീകരിച്ചത് സ്കൂൾ അസംബ്ലി ആയിരുന്നു. സ്കൂളിന്റെ പ്രവർത്തന സമയം തുടങ്ങുന്നത് 9:45നാണ്. പ്രഥമ അധ്യാപകൻ സ്കൂളിലെ എല്ലാ നിയമാവലികളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ബോധവൽക്കരണ ക്ലാസ്സ് നൽകുകയുണ്ടായി. ശേഷം കലോത്സവ വേദിയിൽ പ്രോത്സാഹന സമ്മാനം കിട്ടിയ കുട്ടികൾക്ക് അനുമോദന ചടങ്ങ് നടന്നു. അവരവർക്ക് അനുവദിച്ചിട്ടുള്ള ക്ലാസ്സുകളിലേക്ക് ഞങ്ങൾ പോയി. എന്റെ അന്നത്തെ ഗണിതശാസ്ത്രം ക്ലാസ്സ്‌ നടന്നത് അഞ്ചാം പീരിയഡ് ആയിരുന്നു. കുട്ടികളും ഞാനും പരസ്പരം പരിചയപ്പെട്ടു.അന്നേദിവസം ക്ലാസ് എടുക്കാൻ ഉദ്ദേശിച്ചിരുന്നത് വൃത്തങ്ങളും അളവുകളും എന്ന പാഠഭാഗമായിരുന്നു. വൃത്തത്തെപ്പറ്റി എന്തൊക്കെ അറിയാം വൃത്തത്തിന്റെ പ്രധാന ഭാഗങ്ങൾ എന്തൊക്കെയാണ് എന്നീ ചോദ്യങ്ങളിലൂടെ കുട്ടികളുടെ പാഠഭാഗത്തെക്കുറിച്ചുള്ള മുന്നറിവ് പരിശോധിച്ചു . ശേഷം വൃത്ത ഭാഗവുമായി ബന്ധപ്പെട്ട പുതിയ ഒരു പദംമായ " *പൈ* " കുട്ടികൾക്ക് പരിചയപ്പെടുത്തുക ഉണ്ടായി. പൈ യുടെ ടെ വ